പള്ളുരുത്തി: എൻ.ഡി.എ കൊച്ചി മണ്ഡലം യോഗം കുമ്പളങ്ങിയിൽ ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ബി. സുജിത്ത്, ജോണി സ്റ്റീഫൻ, വി.വി. ജീവൻ, പ്രിയ, സരോജം സുരേന്ദ്രൻ, ഷാജി, ടി.ജി. ജയഹർഷൻ, കെ.പി. പ്രസന്നൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് 15 അംഗ കമ്മിറ്റി രൂപീകരിച്ചു. 24ന് തൃശൂരിൽ സംസ്ഥാന സർക്കാരിനെതിരെ മാർച്ചും ധർണയും നടത്താൻ എൻ.ഡി.എ തീരുമാനിച്ചു.