dharna
കുമ്പളങ്ങിയിലെ റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ലിയു.ഡി ഓഫീസിനു മുന്നിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുമ്പളങ്ങി പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങൾ ഫോർട്ടുകൊച്ചി പി.ഡബ്ല ്യു.ഡി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പ്രിയദർശിനി ഭാഗം മുതൽ പെരുമ്പടപ്പ് പാലം വരെയുള്ള റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായിരിക്കുകയാണ്. യാത്രക്കാർ കുഴികളിൽവീണ് നിത്യേന പരിക്കേൽക്കുകകയാണ്. എം.എൽ.എയും പി.ഡബ്ല ്യു.ഡി അധികൃതരും റോഡ് നന്നാക്കാൻ അടിയന്തര നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമല ബാബു, മെമ്പർമാരായ എൻ.എസ്. സുബീഷ്, മാർഗരറ്റ് ലോറൻസ്, എം.പി. രത്തൻ, ഉഷാ പ്രദീപ്, നെൽസൺ കോച്ചേരി, തോമസ് ആന്റണി, ടെസി ജേക്കബ്, ഷീല സേവ്യർ, ജാസ്മിൻ രാജേഷ്, അമലറസ്റ്റം തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് അസി. എൻജിനിയറുമായി നടത്തിയ ചർച്ചയിൽ എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡ് പണി തുടങ്ങാമെന്ന് ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.