കൂത്താട്ടുകുളം:കേന്ദ്ര സർക്കാർക്കാർ പാസാക്കിയ കാർഷിക ബിൽ കർഷകരുടെ താത്പര്യങ്ങൾക്കെതിരാണെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമി മാത്യുവിന്റ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ എം.കെ.ജോർജ്, സജി പനയാരംപിള്ളിൽ, ഷാജി. കെ.സി, ജിജോ.ടി.ബേബി, സാബു മേച്ചേരിൽ, സിജു ഏലിയാസ്,ജിൻസ് പൈറ്റക്കുളം, കെ.എൻ. തമ്പി ,ജിനീഷ് വൻനിലം,അനീഷ് മാത്യു , നാരായണൻ.കെ തുടങ്ങിയവർ സംസാരിച്ചു.