kklm
പാമ്പാക്കുട എസ്.ബി.ഐ ശാഖയുടെ മുൻപിൽ നടത്തിയ സമരം കെ.ടി.യു.സി.(ജേക്കബ്) ജില്ലാ പ്രസിഡന്റ് എം.എ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

പാമ്പാക്കുട: രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പാമ്പാക്കുട എസ്.ബി.ഐ ശാഖയുടെ മുൻപിൽ നടത്തിയ സമരം കെ.ടി.യു.സി.(ജേക്കബ്) ജില്ലാ പ്രസിഡന്റ് എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ കെ.ടി.യു സി. മണ്ഡലം സെക്രട്ടറി ബെന്നി വെട്ടിച്ചോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജോയി. കെ.സി, ഏ.കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.