തൃക്കാക്കര : തൃക്കാക്കരയിൽ അധിവേഗത്തിൽ മുന്നേറി സിറ്റി ഗ്യാസ് പദ്ധതി. 2500 വീടുകളിൽ കൂടി കണക്ഷൻ നൽകി. 1500 ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുന്നു.
43 വാർഡുളിൽ ആറ് വാർഡിലാണ് പദ്ധതി ആദ്യം തുടങ്ങിയത്. രണ്ടാം ഘട്ടത്തിൽ ഏഴ് വാർഡുകളാണ് ഉൾപ്പെടുന്നത്. ഇവിടെ കണക്ഷൻ നൽകുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.11,12,05,610 രൂപ ഇതിനായി ബാങ്ക് ഗ്യാരണ്ടി കമ്പനി സമർപ്പിച്ച് കഴിഞ്ഞു.അതേസമയം, കളമശേരിയിൽ പദ്ധതി താളം തെറ്റി. തൃക്കാക്കരയോടൊപ്പം ഒരെ സമയം ആരംഭിച്ച പദ്ധതി എങ്ങും എത്തിയിട്ടില്ല. 42 വാർഡുകളുള്ള കളമശേരിയിൽ അഞ്ച് വാർഡിലാണ് പദ്ധതിക്ക് അനുമതി നൽകിയത്. അഴിമതി ആരോപണത്തിൽ കുടുങ്ങിയതാണ് തിരിച്ചടിയായത്.
തുടക്കം കളമശേരിയിൽ
2016 ഫെബ്രുവരി 20ന് കളമശേരിയിലെ എറണാകുളം ഗവ.മെഡിക്കൽ കോളേജ് കാന്റീനിലേക്ക് പാചകവാതകം നൽകിയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഗാർഹിക പൈപ്പ് ലൈൻ പ്രകൃതി വാതകപദ്ധതി കേരളത്ത് സമർപ്പിച്ചത്. പൈപ്പുകൾ സ്ഥാപിച്ച് ഗെയിലിൽ നിന്ന് വാതക വിതരണം നടത്തുന്നത് ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡാണ്. കളമശേരി നഗരസഭയിലും തുടർന്ന് തൃക്കാക്കര നഗരസഭയിലുമായി ആറ് വാർഡുകളിലാണ് പൈപ്പിടൽ പണി ആരംഭിച്ചത്.
തൃക്കാക്കരയിൽ
പൂർത്തീകരിച്ച വാർഡുകൾ
# വാർഡ് 18
# വാർഡ് 23
# വാർഡ് 24
# വാർഡ് 25
# വാർഡ് 26
# വാർഡ് 30
രണ്ടാം ഘട്ടം വാർഡുകൾ
# വാർഡ് 19
# വാർഡ് 22
# വാർഡ് 27
# വാർഡ് 28
# വാർഡ് 29
# വാർഡ് 31
# വാർഡ് 32
മൂന്നാം ഘട്ടം കൗൺസിൽ അംഗീകരിച്ചു
തൃക്കാക്കരയിൽ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കാനുളള മുപ്പത് വാർഡിലും നിർമ്മാണത്തിന് കൗൺസിൽ അംഗീകാരം നൽകി .രണ്ടാം ഘട്ടത്തിലെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് പിന്നാലെ മൂന്നാം ഘട്ടം ആരംഭിക്കും.
കളമശേരി നഗരസഭയിൽ അനുമതി ലഭിക്കാത്തതുകൊണ്ടാണ് പദ്ധതി വൈകുന്നത്.തൃക്കാക്കരയിൽ നിർമ്മാണത്തിന് പ്രശനങ്ങൾ നേരിട്ടിട്ടില്ല.തൃക്കാക്കരയിൽ ആദ്യം അനുമതി ലഭിച്ച ആറുവാർഡുകളിൽ പൂർത്തീകരിച്ചു.രണ്ടാംഘട്ടത്തിൽ അനുമതി ലഭിച്ച ഏഴ് വാർഡുകളിലെ നിർമ്മാണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.കളമശേരിയിൽ അനുമതി ലഭിക്കാത്തതിന്റെ കാരണം അറിയില്ല.അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കും
അജയ് പിള്ള (സി.ഇ .ഓ)
അദാനി ഗ്രൂപ്പ്
നിർമ്മാണം തൃപ്തികരം
സിറ്റി ഗ്യാസ് പദ്ധതി തൃക്കാക്കരയിൽ നിർമ്മാണം തൃപ്തികരം.തൃക്കാക്കരയിൽ ആറുവാർഡുകളിൽ പൂർത്തീകരിക്കുകയും ഏഴ് വാർഡുകളിൽ നിർമ്മാണം അതിവേഗത്തിൽ പൂർത്തീകരിച്ചുവരുകയാണ്. കാലാവസ്ഥ പ്രതികൂലമായതാണ് നിർമ്മാണം പൂർത്തീകരിക്കാൻ വൈകിയത്.
ഉഷ പ്രവീൺ
ചെയർപേഴ്സൻ ,തൃക്കാക്കര
സർക്കാർ തീരുമാനിച്ച തുക അടച്ചില്ല
അഞ്ചുവാർഡുകളിലെ നിർമ്മാണം അദാനിക്ക് നൽകിയിരുന്നു.എന്നാൽ സർക്കാർ തീരുമാനിച്ചിരുന്ന ഫീസ് അടക്കാൻ കമ്പനി തയ്യാറായില്ല. എന്നാൽ പദ്ധതി പൂർത്തിയാക്കുന്നതിൽ കാലതാമസം വന്നു.സിറ്റി ഗ്യാസ് പദ്ധതി നഗരസഭക്ക് അധിക ബാധ്യതയായി.ഓഡിറ്റിൽ ഒരുകോടിയിൽ പരം രൂപയുടെ അദാനിയിൽ നിന്ന് ഈടാക്കാൻ ഓഡിറ്റിൽ ശുപാർശ ചെയ്തിരുന്നു.കമ്പനിക്ക് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല
റുഖിയ ജമാൽ
ചെയർപേഴ്സൻ ,കളമശ്ശേരി
ഗുണഭോക്താക്കളെ ആകർഷിക്കാൻ സ്കീമുകൾ റെഡി
സ്‌കീം (എ )
5618 ആകെ രൂപ അടക്കണം
5500 ഡെപ്പോസിറ്റ്
മീറ്റർ വാടക ഒഴിവാക്കും
ഉപയോഗിക്കുന്ന ചാർജ് വേറെ
സ്‌കീം (ബി )
1200 ആകെ രൂപ അടക്കണം
24 മാസം ബില്ലിൽ 200 രൂപ അധികം ഈടാക്കും
പിന്നീട് മീറ്റർ വാടക ഒഴിവാക്കും
സ്‌കീം (സി )
618ആകെ രൂപ അടക്കണം
മീറ്റർ വാടക 25 രൂപ
ഉപയോഗിക്കുന്ന ചാർജ് വേറെ