കളമശേരി: 1997 മുതലുള്ള ശമ്പള കുടിശിഖ ആവശ്യപ്പെട് ഫാക്ട് റിട്ടയേർഡ് എംപ്ളോയീസ് അസോസിയേഷൻ കോർപ്പറേറ്റ് ഓഫീസിന് മുമ്പിൽ നിൽപ് സമരം നടത്തി. സമരം ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. 54 മാസത്തെ വേതന കുടിശിക സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് തടഞ്ഞുവച്ചിരിക്കുന്നത്.കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂലമായി വിധിയിണ്ടായിട്ടും മാനേജുമെന്റ് വിധിക്കെതിരെ അപ്പീലു പോയി പോയി. എന്നിട്ടും പരാജയപ്പെട്ടു. 6000 മുൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 1500 പേർ മരിച്ചു. ശേഷിക്കുന്നവർക്ക് പെൻഷനോ മറ്റാനുകൂല്യങ്ങളോയില്ല. ഇ.പി.എഫ് ഉള്ളവർക്ക് 1000 രൂപയാണ് പെൻഷൻ കിട്ടുന്നത്.പ്രതിഷേധ സമരത്തിൽ പി.എസ്.അഫറഫ് , ഡി. ഗോപിനാഥൻ നായർ ,മധു പുറക്കാട്, ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.