തൃക്കാക്കര: സ്വതന്ത്ര ഭാരതത്തിന്റെ അടിത്തറ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പോരാട്ടം തുടരുമെന്ന് എ.ഐ.ടി.യുസി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി പറഞ്ഞു. കാക്കനാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സംയുക്ത ട്രേഡ് യൂണിയൻ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ തൊഴിലാളി വർഗം നിരവധിയായ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങൾ കൊവിഡിന്റെ മറവിൽ അട്ടിമറിക്കുന്ന നയമാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രതിഷേധ ധർണയിൽ സോണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സി.കെ.പരീദ്, കെ.ആർ ബാബു, (സി ഐ ടി യു ) എ.പി.ഷാജി, അജ്മൽ ശ്രീകണ്ഠപുരം, അജിത് 'അരവിന്ദ് (എ ഐ ടി യു സി), സി.സി. വിജു, ഉണ്ണി കാക്കനാട് (ഐ എൻ ടി യു സി) ,ടി.എം.അലി (എസ്ടിയു) എന്നിവർ സംസാരിച്ചു.