trade
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മേനക ജംഗ്ഷനിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു. ടി.കെ. രമേശൻ, സി.കെ. മണിശങ്കർ, അബുബക്കർ, എ.എൽ. സക്കീർ ഹുസൈൻ, വാമകേശൻ എന്നിവർ സമീപം

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനും തൊഴിൽനിയമങ്ങൾ റദ്ദാക്കുന്നതിനുമെതിരെ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ മേനക ജംഗ്ഷനിൽ ധർണ നടത്തി. കൊവിഡിന്റെ മറവിൽ നരേന്ദ്രമോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും കർഷകർക്കെതിരെ പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയരുകയാണെന്നും ധർണ ഉദ്ഘാടനം ചെയ്ത കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാനും ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സി.കെ. മണിശങ്കർ മുഖ്യപ്രഭാഷണം നടത്തി. എ.എൽ. സക്കീർഹുസൈൻ, കെ.കെ. അബൂബക്കർ, ഷുഹൈബ് അസീസ്, വാമകേശൻ, കെ.ജി.ബിജു, സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.