അങ്കമാലി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും, കർഷക വിരുദ്ധ ബില്ലിനെതിരെയും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മഞ്ഞപ്ര വടക്കുംഭാഗത്ത് പ്രതിഷേധ സമരം നടത്തി.സിപി.എം ഏരിയാ കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ സെക്രട്ടറി ബോബി ദേവസി അദ്ധ്യക്ഷനായി.എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ജോണി തോട്ടക്കര,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി പി വേണു,സി.പി.എം ലോക്കൽ സെക്രട്ടറി ഐ.പി ജേക്കബ്, രാജു അമ്പാട്ട്,എ പി വർഗ്ഗീസ്, അൽഫോൺസ ഷാജൻ,സിഐടിയു പഞ്ചായത്ത് സെക്രട്ടറി ജോളി പി ജോസ്,ടി സി ഷാജൻ എന്നിവർ സംസാരിച്ചു.