ndatpnra

തൃപ്പൂണിത്തുറ : മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കിഴക്കേകോട്ടയിലേയ്ക്ക് പ്രതിഷേധമാർച്ച് നടത്തും.

ആലോചനായോഗം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സി.കെ ദിലീപ്, ശിവസേന മണ്ഡലം പ്രസിഡന്റ് ടി.എ. അപ്പു, ബി.ജെ.പി. നേതാക്കളായ നവീൻ ശിവൻ, സാം പുന്നക്കൽ, പി.കെ. പീതാംബരൻ, ബി.ഡി.ജെ.എസ് നേതാക്കളായ എം.ആർ. സത്യൻ, എ.എസ്. പ്രതാപൻ, ഉമേഷ് ഉല്ലാസ്, അനിഷ് തോട്ടുങ്കൽ, മുത്തു കൃഷ്ണൻ എം.വി., സംഗീത് (ശിവസേന), രവി ഉണ്ണിത്താൻ, രാജഗോപാൽ (എ.എ.ഡി.എം) എന്നിവർ പങ്കെടുത്തു.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ചെയർമാനായും ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കൺവീനറുമായി എൻ.ഡി.എ കമ്മിറ്റി അഡ്വ ശ്രീകുമാർ തട്ടാരത്ത് പ്രഖ്യാപിച്ചു.