അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കറുകുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മുൻ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയാ സെക്രട്ടറിയുമായ അഡ്വ. കെ. കെ.ഷിബു ഉദ്ഘാടനം ചെയ്തു.എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി പറപ്പിളളി അദ്ധ്യക്ഷനായി. ഉപരോധം രാവിലെ മുതൽ തുടങ്ങിയതിനാൽ പഞ്ചായത്ത് ജീവനക്കാരുൾപ്പെടെ ആർക്കും ഓഫീസിലേക്ക് കയറാനായില്ല. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.ജെ.വർഗ്ഗീസ്, സി.ബി.രാജൻ, ബെന്നി മൂഞ്ഞേലി, കെ.പി. റെജീഷ്, പി.വി. ടോമി, രംഗമണി വേലായുധൻ,കെ.കെ.ഗോപി, ജോണി മൈപ്പാൻ,ജോബി തോമസ്, ജോസ് മാവേലി, ജോയ് പാലാട്ടി എന്നിവർ പഞ്ചായത്ത് സെക്രട്ടറിയും പൊലീസുമായി നടത്തിയ ചർച്ചയിൽ ഈ മാസം 30 തിയതിക്ക് മുൻപായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാം എന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.