mohanan

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചൂർണിക്കര വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന പറവൂർ ചെറിയപല്ലംതുരുത്ത് വലിയപറമ്പിൽ കുട്ടിശേരി വീട്ടിൽ കെ.പി. മോഹനൻ (62) മരിച്ചു. കഴിഞ്ഞ 15നാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശം, ആസ്മ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: വിമല. മക്കൾ: അഭിരാജ്, നീതു. മരുമക്കൾ: വിജി, രതീഷ്.