കാലടി: കൊവിഡ് വ്യാപനംമൂലം കഴിഞ്ഞ ആറുമാസമായി അടഞ്ഞുകിടക്കുന്ന ട്യുഷൻ സെന്ററുകൾ തുറന്നു പ്രവർത്തിക്കുവാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി റോജി .എം ജോൺ എം.എൽ.എയ്ക്ക് നൽകി.സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വരുന്ന പതിനഞ്ചു ലക്ഷത്തിനു മുകളിൽ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ നടത്തുന്ന സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർക്കാർ കാണണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. ആറു മാസമായി സെന്ററുകൾ പൂട്ടിയതോടെ ഉപജീവന മാർഗത്തിനായി വഴി തേടുകയാണ് അദ്ധ്യാപകർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും,ആരോഗ്യ വകുപ്പു പ്രോട്ടോകോൾ പാലിച്ച് മറ്റു മേഖലകൾക്ക് ഇളവു നൽകിയതുപോലെ ട്യൂഷൻ സെന്റർ തുറന്നു പ്രവർത്തിക്കുവാൻ നടപടികൾ ഉണ്ടാകണമെന്ന് കാലടി മേഖലാ ട്യൂഷൻ സെന്റർ ഭാരവാഹികളായ വി.കെ.ഷാജി, ലിജോ ജോസ്, വി.ജി.ശ്രീകുമാർ എന്നിവർ ഒപ്പിട്ട് എം.എ.എയ്ക്ക് നിവേദനം നൽകി.