കൊച്ചി : കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. വിനോദ് പത്മനാഭൻ നേതൃത്വം നൽകുന്ന അസ്തി (ആർത്രൈറ്റിസ് സ്‌പോട്‌സ് ട്രോമ ഹീലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ) ക്ലിനിക്കിന്റെയും ഫിസിയോതെറാപ്പിസ്റ്റ് ഡോ. വൈഭവ് നേതൃത്വം നൽകുന്ന വെൽമാക്‌സ് ഫിസിയോ ക്ലിനിക്കിന്റെയും ഉദ്ഘാടനം കലൂർ ഐ.എം.എക്ക് സമീപം ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഇന്ത്യൻ ബാഡ്മിന്റൻ കോച്ച് ജോയി ടി. ആന്റണി എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ സിൽവർ ലൈൻ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ടോം ബാബു, ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു, ഡോ. രാമാനന്ദ പൈ, ഡോ. ജോണി പിൻണ്ടിസ്, ഡോ. മനോജ് പി. ജോസഫ്, ദീപ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.