കളമശേരി : മൂലേപ്പാടം റോഡിനു സമീപം സ്വകാര്യ സ്ഥാപനം മണ്ണിട്ട് മൂടിയ കാന നഗരസഭ തുറന്നു. പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുന്നിലെ കാനയാണ് കെട്ടിടഉടമ മണ്ണിട്ട് മൂടി കൈയേറിയത്. സൗത്ത് കളമശേരിയിൽ നിന്നും മൂലേപ്പാടം തോട്ടിലേക്ക് വെള്ളമൊഴുകുന്ന കാനയാണിത്. കൈയേറ്റം മൂലം മഴ പെയ്യുമ്പോൾ ടി.വി.എസ് കവലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കാനയിൽ കോൺക്രീറ്റ് തൂണുകളും മണ്ണും കല്ലും ഇട്ടു മൂടിയിരിക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാർ പലതവൻ പ്രതിഷേധിച്ചിരുന്നു. എന്നാൽ കെട്ടിടഉടമ തോട്ടിൽ നിന്നും മണ്ണ് മാറ്റി വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തുടർന്നാണ് നഗരസഭ ജെ.സി.ബി ഉപയോഗിച്ച് മണ്ണും കല്ലുമൊക്കെ മാറ്റി കാന ശുചീകരണം ആരംഭിച്ചത്.എന്നാൽ കാന മൂലേപ്പാടം തോട്ടിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിലവിൽ മഴ പെയ്താൽ വെള്ളകെട്ടനുഭവിക്കുന്ന ഈഭാഗത്തു വെള്ളക്കെട്ട് രൂക്ഷമാകാൻ സാദ്ധ്യത ഏറെയെന്ന് നാട്ടുകാർ പറയുന്നു.