railway

തൃശൂർ: വരും നാളുകളിൽ വികസനത്തിന്റെ പച്ചക്കൊടി വീശുമെന്ന പ്രതീക്ഷയിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ സമഗ്രമായ അടിസ്ഥാന വികസനം നടപ്പാക്കുമെന്ന കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാന്റെ ഉറപ്പാണ് ആശ നൽകുന്നത്. ബോർഡ് ചെയർമാനുമായി എം.പിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, റെയിൽവേ മന്ത്രാലയത്തിന്റെ പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ നടത്തിയ കൂടിക്കാഴ്ചയിലാണ് സ്റ്റേഷനുകളുടെ വികസനം സംബന്ധിച്ച ഉറപ്പ് നൽകിയത്. ഏറെ പരാധീനതകൾക്ക് നടവിലാണ് പല റെയിൽവേ സ്റ്റേഷനുകളും നിലവവിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നൂ കൂടിയായ ഗുരുവായൂരിൽ പോലും വേണ്ടത്ര വികസനം സാദ്ധ്യമാക്കാൻ സാധിച്ചിട്ടില്ല. ഗുരുവായൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെ സാന്നിധ്യവും റെയിൽവേ വികസനം അനിവാര്യമാക്കുന്നു എന്ന് എം.പിമാർ ചൂണ്ടിക്കാണിച്ചിരുന്നു. എറണാകുളം -സേലം ഇന്റർസിറ്റി എക്‌സ്‌പ്രസ്, എറണാകുളം -രാമേശ്വരം എറണാകുളം സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

എം.പിമാരുടെ ആവശ്യങ്ങൾ