പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ ബി.എഡ്‌, എം.എഡ്‌ പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക്‌ മൂല്യവർദ്ധിത സർട്ടിഫിക്കറ്റ്‌ കോഴ്സുകൾക്കും അവസരം ലഭിക്കും. പൊതുജന സമ്പർക്ക ആശയവിനിയമം, ദുരന്തനിവാരണ പരിപാലനം, സ്വയം സംരംഭകത്വം, പരിസ്ഥിതി സുസ്ഥിരത എന്നീ വിഷയങ്ങളിലാണ് സർട്ടിഫിക്കറ്റ്‌ കോഴ്സുകൾ. കോഴ്സുകളുടെ ഉദ്ഘാടനം എം.ജി. സർവകലാശാല സിന്റിക്കേറ്റ്‌ അംഗവും മാന്നാനം സെന്റ്‌ ജോസഫ്സ്‌ ട്രെയിനിംഗ് കോളേജ്‌ പ്രിൻസിപ്പലുമായ ഡോ. വർഗ്ഗീസ്‌ കെ. ചെറിയാൻ നിർവഹിച്ചു. ഗുഗിൾ മീറ്റിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ അധ്യക്ഷത വഹിച്ചു. എം.എഡ്‌ വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻ നായർ, ഡോ. പി.എസ്. സുസ്മിത, ഡോ. പി.എസ്. ബിനിസി, കോഴ്സ്‌ കോ ഓഡിനേറ്റഴ്സ്‌ ഡോ. കെ.എസ്‌ കൃഷ്ണകുമാർ, ഡോ. കെ.ആർ.സീജ, ഡോ. റിനു വി. ആന്റണി, ഡോ. എ.എസ്. സുനീതി, കോളേജ്‌ ലൈബ്രേറിയൻ കെ.വി. വിനോദ്‌, വിദ്യാർത്ഥി പ്രതിനിധി പി.വി. റിൻസി എന്നിവർ സംസാരിച്ചു.