paravur-block-
രക്ഷിത് ദുരന്ത നിവാരണ സേനാംഗങ്ങൾക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി വിതരണം ചെയ്യുന്നു

പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്തിലെ രക്ഷിത് ദുരന്ത നിവാരണ സേനാംഗങ്ങൾക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ നൽകി. കൊവിഡ് ബാധിത പ്രദേശങ്ങളായ കണ്ടെയ്മെന്റ് മേഖലകൾ അണുനശീകരണം നടത്തുന്ന ദൗത്യം രക്ഷിത് സേന ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത, ഷൈജ, പി.ആർ. സൈജൻ, ടൈറ്റസ് ഗോതുരുത്ത് തുടങ്ങിയവർ പങ്കെടുത്തു.