പറവൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ധർണ നടത്തി. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് രഘുനാഥ് പനവേലി ഉദ്ഘാടനം ചെയ്തു. വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, പി.എൻ. സന്തോഷ്, ടി.എസ്. രാജൻ, നിസാർ പാറപ്പുറം, എം.ആർ. ശോഭനൻ, എം.എസ്. ഉണ്ണികൃഷ്ണൻ, ബിനോയ് ചന്ദ്രൻ, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.