chendanangalam-scb-
ചേന്ദമംഗലം സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം പ്രസിഡന്റ് കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. റാഫേൽ അദ്ധ്യക്ഷത വഹിച്ചു. സി.പി. ഉണ്ണികൃഷ്ണൻ, കെ.കെ. വിലാസിനി, വി.എം. മണി തുടങ്ങിയവർ പങ്കെടുത്തു.