tu
ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി മൂവാറ്റുപുഴ മാർക്കറ്റ് പോസ്റ്റാഫീസിനു മുന്നിലെ ധർണ്ണ മുൻ എം.എൽ. എ. ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മാർക്കറ്റ് പോസ്റ്റാഫീസിനു മുന്നിൽ ധർണ നടത്തി. മുൻ എം.എൽ.എ.ബാബു പോൾ ധർണ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു. സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ്, സി .ഐ. ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ , ഐ.എൻ.ടി.യു.സി റീജീയണൽ പ്രസിഡന്റ് ജോൺ തെരുവത്ത്, കെ.ജി. അനിൽകുമാർ, വി.കെ. മണി, ഇബ്രാഹിം കരീം എന്നിവർ സംസാരിച്ചു.