നെടുമ്പാശേരി: സാങ്കേതിക സർവകലാശാല ബി ടെക് എട്ടാം സെമസ്റ്റർ പരീക്ഷയിൽ കുന്നുകര എം.ഇ.സ് എൻജിനീയറിംഗ് കോളേജിന് 90 ശതമാനം വിജയം. കമ്പ്യൂട്ടർ സയൻസിൽ 100 ശതമാനം ഉൾപ്പടെ ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളും ഉന്നത വിജയം കരസ്ഥമാക്കി.

മികച്ച വിജയം നേടിയതിനു കോളേജിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരേയും എം ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, എം.ഇ.എസ് സംസഥാന സെക്രട്ടറി പ്രൊ: പി.ഒ.ജെ. ലബ്ബ, കോളേജ് സെക്രട്ടറി അബ്ദുൽ സലാം, കോളേജ് ചെയർമാൻ കെ.കെ. അബൂബക്കർ, ട്രഷറർ വി.കെ.എം. ബഷീർ തുടങ്ങിയവർ അഭിനന്ദിച്ചു.