പള്ളുരുത്തി: മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം നടത്തി. തുടർന്ന് എസ്.എസ്.എൽ.സി, പ്ളസ് ടു അവാർഡ് , ആരോഗ്യ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രസിഡന്റ് ഡിലൈറ്റ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഫാ. സൈമൺ മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ പി.സി. ജേക്കബ്, എ.ജെ. റിയാസ്, ടി.ബി. നാസർ, തോംസൺ ജോസ്, പുഷ്പി പീറ്റർ, എസ്. കമറുദ്ദീൻ, പി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.