anwar-sadath-mla
ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിന് ജില്ല പഞ്ചായത്ത് നൽകുന്ന പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അൻവർസാദത്ത് എം.എൽ.എ നിർവഹിക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രങ്ങളിലെ സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിനായി ജില്ല പഞ്ചായത്ത് നൽകിയ ഉപകരണങ്ങളുടെ വിതരണം അൻവർസാദത്ത് എം.എൽ.എ നിർവഹിച്ചു. യന്ത്രവത്കൃത ഓട്ടോമാറ്റിക് വീൽ ചെയറുകൾ, ഓക്‌സിജൻ ഹൈ കോൺസുലേറ്റർ എന്നിവയാണ് വിതരണം ചെയ്തത്.

ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സരള മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, മെഡിക്കൽ ഓഫീസർ ഡോ. പി.ടി. എലിസബത്ത്, കെ.എം. അബ്ദുൽഖാദർ, എം.ബി. രവി, ബിജു മോൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.