മരട്: നഗരസഭ കോമ്പൗണ്ടികത്ത് പ്രവേശിച്ച് കൗൺസിലർമാരെക്കൂടാതെ രാഷ്ട്രീയ സംഘടനാ നേതാക്കൾ പ്രതിഷേധധർണ നടത്തിയതിൽ ബി.ജെ.പി നെട്ടൂർ, മരട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.ഭരണപക്ഷത്തും പ്രതിപക്ഷത്തുമുളള കൗൺൺസിലർമാർ നടത്തുന്ന സമരം ന്യായീകരിക്കാമെങ്കിലും നഗരസഭാംഗങ്ങളല്ലാത്ത രാഷ്ട്രീയപാർട്ടികളുടെ ജില്ലാ നേതാക്കൾവരെ ഓഫീസ് പരിസരം ദുരുപയോഗം ചെയ്യുന്നതും ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമാകുന്നതും ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി വ്യക്തമാക്കുന്നു. ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽകമ്മീഷണർക്ക് പരാതി നൽകുമെന്ന് ബി.ജെ.പി മരട് മണ്ഡലം ജനറൽ സെക്രട്ടറി എം.കെ.സുരേഷ്‌കുമാർ പറഞ്ഞു.