കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം പ്രവർത്തകയോഗം ചേർന്നു. ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു.
എറണാകുളം മണ്ഡലത്തിലെ കൊച്ചി കോർപ്പറേഷനിലും ചേരാനെല്ലൂർ പഞ്ചായത്തിലും ഈ തിരഞ്ഞെടുപ്പിന് ശേഷം ബി.ഡി.ജെ.എസ് അംഗങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കോർപ്പറേഷനിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൻ.ഡി.എ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28 ന് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും.
മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. അർജുൻ ഗോപിനാഥ്, വി.എസ്. രാജേന്ദ്രൻ, കെ.ഡി. ഗോപാലകൃഷ്ണൻ, സുരേഷ്ലാൽ, പി.ആർ. ബാബു, ഗംഗാധരൻ , മനോജ് തുടങ്ങിയവർ സംസാരിച്ചു.