hindi-varragosham-
ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ നടന്ന ഹിന്ദി വാരഘോഷങ്ങളുടെ സമാപനം സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റർ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: ദേശീയ ഭാഷയായ ഹിന്ദിയുടെ പഠനവും പ്രചരണവും കാലഘട്ടത്തിന് ആവശ്യമാണെന്ന് സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റർ ഉഷ മാനാട്ട് പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ സഹകരണത്തോടെ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലത്തിൽ നടന്ന ഹിന്ദി വാരാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.എസ്. ജഗദീശൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ ഹിന്ദി പ്രൊഫസർ ഡോ. എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വിജു ചുള്ളിക്കാട്, എ.എൻ. അശോകൻ, ഗീത തങ്കപ്പൻ സുരേഷ് ശ്രീകണ്ടേശ്വരത്ത്, കെ.എൻ. ലത, കെ.എൽ. ജ്യോതി, കെ.എൻ. സുനിൽ കുമാർ, പ്രിൻസിപ്പാൾ പി.എസ്.ജയലക്ഷ്മി, പി.ആർ. ജയകൃഷ്ണൻ കെ.എസ്. ലക്ഷ്മി എന്നിവർ സംസാരിച്ചു. പി.എൻ. ഷാജി ,ഡോ.എസ്. ശ്രീദേവി, കെ.കെ. ജലജ ടി.ആർ. വിനോദ് , രജിത വി.ഗോപാൽ, സാബു കാലടി എന്നിവരെ ആദരിച്ചു. മികച്ച ഹിന്ദി വിദ്യാർത്ഥിക്ക് നൽകുന്ന കെ.കെ. ലക്ഷ്മി സ്മാരക പുരസ്ക്കാരം സൂര്യ സുധിക്ക് ഉപജില്ലാ വിദ്യാഭാസ ഓഫീസർ കെ.എൻ. ലത സമ്മാനിച്ചു. ബി.എ ഹിന്ദി പരീക്ഷയിൽ എ പ്ലസ് നേടിയ കെ.എസ്. ലക്ഷ്മിയെ അനുമോദിച്ചു.