തിരുമാറാടി: തിരുമാറാടിയിൽ എഫ്.എൽ.ടി.സി. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്ന് ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ തന്നെ ലൈസൻസുള്ള കോൺട്രാക്ടർമാർ ഉണ്ടായിട്ടും പുറത്ത് നിന്നുള്ള കോൺട്രാക്ടർമാർക്ക് ജോലി കൊടുത്തത്തിലും ക്രമക്കേടുകളുണ്ടെന്ന് ബി.ജെ.പി പരാതിപ്പട്ടു. എഫ്.എൽ.ടി.സി.യുമായി ബന്ധപ്പെട്ട് നടന്ന് അഴിമതി സംബന്ധിച്ച് പഞ്ചായത്ത് ഓംബുഡ്സ്മാനും വിജിലൻസിനും പരാതി നൽകുമെന്ന് ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എൻ പ്രദീപ്കുമാർ, സെക്രട്ടറി ബിജി ചേലക്കൽ എന്നിവർ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജിത്ത്,സെക്രട്ടറിമാരായ എ.പി. പൊന്നപ്പചാനാരി. ടി.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.