പറവൂർ: കോൺഗ്രസിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെ സി.പി.എം നടത്തിയ ബഹുജന കൂട്ടായ്മ ജില്ല സെക്രട്ടറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ടി.ജി. അശോകൻ, ടി.വി. നിഥിൻ എന്നിവർ സംസാരിച്ചു.