ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ, വൈസ് പ്രസിഡന്റ് ലൈല അഷറഫ്, കെ.വി. അരുൺകുമാർ, എം.എച്ച്. സുധീർ, എ.കെ. വേലായുധൻ, ടി.എ. ആഷിക്ക്, എം.കെ. അബ്ദുൾ ഖാദർ, എ.എ. സഹദ് എന്നിവർ പങ്കെടുത്തു.