കോലഞ്ചേരി: പഴന്തോട്ടത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്ന കലാ സാംസ്‌കാരിക കൂട്ടായ്മയായ പ്രതിഭ ആർട്ട് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബ് നാടിന് വെളിച്ചമായി മാറുന്നു.ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴന്തോട്ടത്തെ സർക്കാർ പള്ളിക്കൂടത്തിന്റെ മതിൽ പെയിന്റടിച്ച് വൃത്തിയാക്കി. ക്ലബ്ബിന്റെ രക്ഷാധികാരി സുഭാഷ് ചന്ദ്രൻ നേതൃത്വം നൽകി. ക്ലബ്ബ് അംഗങ്ങളായ പി.കെ അനിൽ കുമാർ,പി.കെ അഖിൽ കുമാർ,രി.എസ് ദിലീപ്,ഗോകുൽ ശശി, അമൽ നിഷാദ് എന്നിവർ സംസാരിച്ചു.