ആലുവ: എടത്തലയിൽ ചുഴലിക്കാറ്റിൽ വീട് തകർന്ന കക്കടാംപിള്ളിമുഗൾ സുനന്ദയുടെ കുടുംബത്തിന് ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി വീട് നിർമ്മിച്ച് നൽകും. പഞ്ചായത്ത് പ്രസിഡന്റ് ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രദീപ് പെരുമ്പടന്ന, അപ്പു മണ്ണാച്ചേരി, ശ്രീകുമാർ കഴിപ്പിള്ളി, പി.കെ. ബാബു നൊച്ചിമ, വൈശാഖ് രവീന്ദ്രൻ, പി.പി. ഹരിദാസ്, വേലായുധൻ, വിജയൻ തച്ചനാംപാറ, മുഹമ്മദ് റഫീക്ക് എന്നിവർ പങ്കെടുത്തു.