മരട്: പൊളിച്ച ആൽഫഷെറീൻ ഫ്ളാറ്റിനു സമീപത്തു താമസിക്കുന്നവരുടെ വീടുകൾക്ക് ഉണ്ടായിട്ടുള്ള കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കാര്യാലയത്തിനു മുന്നിൽ എൽ.ഡി.എഫ് നടത്തുന്ന റിലേസത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. സി.പി.എം മരട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.വി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ദിഷപ്രതാപൻ, എൽ.ഡി എഫ് മുനിസിപ്പൽ കൺവീനർ കെ.എ.ദേവസി, സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി എ.ആർ.പ്രസാദ്, സി.പി.എം മരട് വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.ആർ.ഷാനവാസ്, കൗൺസിലർ ദിഷ പ്രതാപൻ,പി.എസ്. സുഷൻ എന്നിവർ പ്രസംഗിച്ചു.