കൊച്ചി : സ്കൂൾ ഫീസ് നിർണയത്തിൽ തങ്ങളുടെ അധികാരപരിധി വ്യക്തമാക്കി സി.ബി.എസ്.ഇ കൃത്യമായ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഫീസടച്ചില്ലെന്ന കാരണത്താൽ കുട്ടികളുടെ ഒാൺലൈൻ ക്ളാസുകളിൽ നിന്നു പുറത്താക്കുന്നെന്നാരോപിച്ച് ആലുവ മണലിമുക്ക് സെന്റ് ജോസഫ് പബ്ളിക് സ്കൂളിലെ ഏഴു കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. ഹർജി സെപ്തംബർ 28 നു പരിഗണിക്കാൻ മാറ്റി. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ക്ളാസിൽനിന്നു പുറത്താക്കരുതെന്ന് ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി നീട്ടിയിട്ടുമുണ്ട്.