തൃക്കാക്കര : പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടുകളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കളക്ടർ എസ്. സുഹാസ് കാക്കനാട് ഇന്ത്യൻ കോഫിഹൗസ് വളപ്പിൽ നിർവഹിച്ചു. ഡോ. വിനോദ് പൗലോസ്, അബ്ദുൾ ജബ്ബാർ, വി.കെ ശിവൻ എന്നിവർ പങ്കെടുത്തു. 25വരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഉറവിട നശീകരണത്തിനായുളള പരിശോധനകൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.