mannoor
മഴുവന്നൂർ പഞ്ചായത്തിലെ കൊവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊവിഡ് വിസ്‌ക്ക് വാങ്ങാനുള്ള തുക മണ്ണൂരിലെ വെളിച്ചെണ്ണ വ്യാപാരിയായ കടമ്പേലിൽ പൗലോസ് പ്രസിഡന്റിന് കൈമാറുന്നു

മണ്ണൂർ: മഴുവന്നൂർ പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊവിഡ് വിസ്‌ക്ക് വാങ്ങാനുള്ള തുക കൈമാറി. മണ്ണൂരിലെ വെളിച്ചെണ്ണ വ്യാപാരിയായ കടമ്പേലിൽ പൗലോസാണ് പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനന് തുക നൽകിയത്. പഞ്ചായത്തംഗം ധന്യ ജയശേഖർ,സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ നളിനി മോഹനൻ, ഷൈനി കുര്യാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിനോയ് സ്‌കറിയ, സെക്രട്ടറി ബേസിൽ കെ.ജേക്കബ്, രവി, മത്തായി, എൽദോസ് കൈരളി, ബോസ് കല്ലറക്കൻ, കുര്യാക്കോസ്, അലക്‌സ് എന്നിവർ സംസാരിച്ചു.