പള്ളുരുത്തി: കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച അഭിനയത്തിനുള്ള സ്പെഷൽ ജൂറി പുരസ്ക്കാരം കണ്ണമാലി സ്വദേശിനി ഐശ്വര്യ അനിൽകുമാറിന് ലഭിച്ചു. ശ്രീജി.എസ്.നായർ സംവിധാനം ചെയ്ത കുഞ്ഞിരാമൻ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. നർത്തകി കൂടിയായ ഐശ്വര്യ ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്ക്രീനിലെത്തുന്നത്. സജി.എസ്.പാലമ്മേൽ സംവിധാനം ചെയ്ത നാൻ പെറ്റ മകൻ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. കണ്ണമാലി താമരപ്പള്ളി വീട്ടിൽ അനിൽകുമാറിന്റെയും റീജയുടെയും മകനാണ്.മണികണ്ഠൻ സഹോദരനാണ്.