ആലുവ: അജ്ഞാതനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സെന്റ് സേവ്യേഴ്സ് കോളേജിന് എതിർവശത്തെ കടവരാന്തയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. കോളേജ് അവധിയായതിനാൽ കടകളും തുറക്കാറില്ല. 70 വയസോളം തോന്നിക്കും. കറുത്ത നിറമാണ്. നരച്ച താടിയും മുടിയും. നീലക്കളർ ഷർട്ടുമാണ് വേഷം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. ഫോൺ: 9497987114.