കോലഞ്ചേരി: ബി.ജെ.പി.സർക്കാരിന്റെ ജനവിരുദ്ധ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ കോലഞ്ചേരി മേഖലാ സംയുക്ത ട്രേഡ് യൂണിയൻ കോലഞ്ചേരിയിൽ പ്രക്ഷോഭ സമരം എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്.എന്നീ സംഘടനകളാണ് സംയുക്തമായി സമരം സംഘടിപ്പിച്ചത്.എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജോർജ് വി.കുരിയൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി കെ.കെ ഏലിയാസ്,പ്രസിഡന്റ് എം.എൻ മോഹനൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ഡി സന്തോഷ്, എം.എസ് മുരളീധരൻ, ജോൺ ജോസഫ്, ധനൻ ചെട്ടിയാഞ്ചേരി, ടി.ആർ വിശ്വൻ, വിജു നത്തുംമോളത്ത്.എ.ആർ രാജേഷ് എന്നിവർ സംസാരിച്ചു.