cpm
കോൺഗ്രസിന്റെ അക്രമ രാഷ്ടീയത്തിന് എതിരെ സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കോൺഗ്രസിന്റെ അക്രമ രാഷ്ടീയത്തിന് എതിരെ സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടന്ന ബഹുജന കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപസമതി അദ്ധ്യക്ഷ എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.ആർ.പ്രഭാകരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എൻ. ജയപ്രകാശ്, കെ.പി.രാമചന്ദ്രൻ , റ്റി.എൻ. മോഹനൻ , .നഗരസഭ ചെയർ പേഴ്സൺ ഉഷ ശശിധരൻ, എന്നിവർ സംസാരിച്ചു.