paravur-cflitc-ing
പറവൂർ നഗരസഭയുടെ സി.എഫ്.എൽ.ടി സെന്റർ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പറവൂർ നഗരസഭയുടെ സി.എഫ്.എൽ.ടി സെന്റർ മുനിസിപ്പൽ ടൗൺഹാളിലാണ് പ്രവർത്തനം ആരംഭിച്ചു. നൂറു പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി, മുൻ ചെയർമാൻമാരായ രമേഷ് ഡി. കുറുപ്പ് , ഡി. രാജ്കുമാർ, ടി.വി. നിഥിൻ, ജലജ രവീന്ദ്രൻ, അജിത ഗോപാലൻ, പ്രഭാവതി ടീച്ചർ, ഡെന്നി തോമസ്, തഹസിൽദാർ കെ.എച്ച്. ഹാരിഷ്, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ തുടങ്ങിയവർ പങ്കെടുത്തു. പറവൂർ അംബേദ്കർ പാർക്കിലെ ചങ്ങാതിക്കൂട്ടം സെന്ററിലേക്ക് ടി.വിയും ഗവ. ആശുപത്രിയിലേക്ക് ആവശ്യമായ സ്മാർട്ട് ഫോൺ പറവൂർ മെട്രോ പൊളിറ്റൻ ക്ലബും സംഭാവനയായി നൽകി.