പള്ളുരുത്തി: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ കൊച്ചി മേഖല സമ്മേളനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാജി മമ്മാസ് അദ്ധ്യക്ഷത വഹിച്ചു. നവാബ് ജാൻ, ഷമീം സ്രാങ്ക് തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികളായി ഷാജി മമ്മാസ് (പ്രസിഡന്റ്) സതീഷ് പ്രഭു (സെക്രട്ടറി) സാജൻ സിത്താര (ട്രഷൻ) എന്നിവരെ തിരഞ്ഞെടുത്തു. കൊവിഡ് കാലത്ത് ഇവരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.