ആലുവ: പാലാരിവട്ടം പാലം നിർമ്മാണ കരാറുകാരുമായി സാമ്പത്തിക ഇടപാടുകളോ മറ്റെന്തെങ്കിലുമോ ഉണ്ടായിട്ടില്ലെന്നും തന്റെ കൈൾ പരിശുദ്ധമാണെന്നും മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പറഞ്ഞു. ആലുവയിലെ വസതിയിൽ ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെ കുരുക്കിലാക്കാൻ ഒരുപാട് ശ്രമം നടക്കുന്നുണ്ട്. അന്വേഷണം സത്യസന്ധമായി നടന്നാൽ അന്തിമവിജയം സത്യത്തിനായിരിക്കും. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഡിഫെക്ട് ലയബിലിറ്റി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് കരാറുകാരനിൽ നിന്ന് നഷ്ടം ഈടാക്കാനാകും. മൂന്ന് വർഷത്തിനകം ഏത് തരത്തിലുള്ള തകരാർ സംഭവിച്ചാലും കരാറുകാരൻ സ്വന്തം ചെലവിൽ നന്നാക്കണമെന്നാണ് വ്യവസ്ഥ.
.