മട്ടാഞ്ചേരി: സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നസ്രത്ത് പാണ്ടിക്കുടി തൈപ്പറമ്പിൽ പീറ്ററിന്റെ മകൻ സൈലേഷാണ് (35)മരിച്ചത്. ഇന്നലെ ഉച്ചയോടെ സൗദി വഞ്ചിക്കടവിലാണ് സംഭവം. സുഹൃത്തിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കുളിക്കാനിറങ്ങിയതാണ്. ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. തോപ്പുംപടി പൊലീസും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.ഗൽഫിൽ ഡ്രൈവറായ സൈലേഷ് അവധിക്ക് നാട്ടിൽവന്നതാണ്. അടുത്തമാസം തിരിച്ച് പോകാനിരിക്കെയാണ് ദുരന്തം. മൃതദേഹം മേൽനടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഇന്ന് സംസ്‌കാരം നടക്കും. പ്രീതയാണ് ഭാര്യ. അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്.