കോഴിക്കോട്: സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം കോഴിക്കോട് പ്രോവിൻസിൽ സെൻറ് വിൻസൻറ് കോളനി കോൺവെൻറിലെ സിസ്റ്റർ അഗസ്ത ലോപ്പസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കോൺവെൻറ് ചാപ്പൽ സെമിത്തേരിയിൽ.
എറണാകുളം വെളിയത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: മാനുവൽ (ബംഗളൂരു), പരേതരായ ഫെലിക്‌സ്, ആനി.
മേപ്പാടി സെൻറ്‌ജോസഫ്‌സ് കോൺവെൻറ്, ഹോളി ഇൻഫൻറ് മേരി വൈത്തിരി, സെൻറ് വിൻസൻറ് കോളനി കോഴിക്കോട് എന്നിവിടങ്ങളിൽ അദ്ധ്യാപകിയായിരുന്നു. സെന്റ് ജോൺസ് മെഡിക്കൽകോളജ് ബംഗളൂരു, സെല്ലരെ മലാപ്പറമ്പ്, കോഴിക്കോട് ബിഷപ്സ് ഹൗസ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.