കൊച്ചി: കേന്ദ്രം പാസാക്കിയ കാർഷിക ബില്ലുകൾകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് കേരള നവോത്ഥാന മുന്നണി പിന്തുണ പ്രഖ്യാപിച്ചു. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് നിയമങ്ങളെന്ന് മുന്നണി ആരോപിച്ചു. നിയമം നടപ്പാക്കിയാൽ കർഷകർ കൃഷിയിടങ്ങൾ ഉപേക്ഷിക്കുകയോ കുത്തകൾക്ക് കീഴടങ്ങുകയോ വേണ്ടിവരും. വിളകൾ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വഴി സംഭരിക്കുകയും പൊതുവിതരണ ശൃംഖലവഴി വിതരണം ചെയ്യുകയും ചെയ്യുന്ന സംവിധാനം അട്ടിമറിക്കാനാണ് നീക്കമെന്ന് മുന്നണി പ്രസിഡന്റ് മനോജ് ബി. നായർ, ജനറൽ സെക്രട്ടറി ഗണേഷ് പറമ്പത്ത് എന്നിവർ പറഞ്ഞു.