കൊച്ചി : മുദ്രപ്പത്രക്ഷാമം സർക്കാരിന്റെ സൃഷ്ടിയാണെന്ന് റെസിഡന്റ്സ് അസോസിയേഷനുകളുടെ ജില്ലാ സമിതിയായ റാക്കോ ആരോപിച്ചു. 20, 5000 രൂപകളുടെ മുദ്രപ്പത്രം മാത്രമേ ട്രഷറിയിൽ നിന്ന് ലഭിക്കുന്നുള്ളു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രം ലഭ്യമാക്കണമെന്ന് ഭാരവാഹികളായ കുമ്പളം രവിയും ഏലൂർ ഗോപിനാഥും അവശ്യപ്പെട്ടു.