അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ചു നടത്തിയ കുട്ടികളുടെ ഓൺലൈൻ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . അങ്കമാലി റോജി എം ജോൺ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആന്റിഷ് കുളങ്ങര, അനീഷ് മണവാളൻ, റിൻസ് ജോസ്, വിബിൻ ചമ്പന്നൂർ,ജിന്റോ പാറയ്ക്ക, എലിസബത് സാനു എന്നിവർ പങ്കെടുത്തു.