ksbcdc
കെ.എസ്.ബി.സി.ഡി.സി മൂവാറ്റുപുഴ ഉപ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന മൈക്രോ ക്രഡിറ്റ് വായ്പ പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.ബി.സി.ഡി.സി. ചെയർമാൻ ടി.കെ. സുരേഷ് നിർവഹിക്കുന്നു. ഗോപി കോട്ടമുറിക്കൽ സമീപം

മൂവാറ്റുപുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ മൂവാറ്റുപുഴ ഉപ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ മൂന്നു കുടുംബശ്രീ സി.ഡി.എസുകൾക്ക് അ‌ഞ്ച് കോടി പത്തു ലക്ഷം രൂപ വായ്പ വിതരണം ചെയ്തു. 1105 ഗുണഭോക്താക്കൾക്കാണ് അഞ്ച് കോടി പത്ത് ലക്ഷത്തിഎൺപതിനായിരം രൂപ നൽകിയത്. ആവോലി പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന് 2,97,42000 രൂപയും, പൈങ്ങോട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി. എസിന് 1, 20, 70000 രൂപയും , മഞ്ഞള്ളൂർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന് 97,74000 രൂപയും മൈക്രോ ക്രഡിറ്റ് വായ്പയായി നൽകി. കെ.എസ്.ബി.സി.ഡി.സി. ചെയർമാൻ ടി.കെ. സുരേഷ് വായ്പ വിതരണത്തിന്റെ ഉദ്ഘാടനം നർവഹിച്ചു. കെ.എസ്.ബി.സി.ഡി.സി ഡയറക്ടർ ബോർഡ് അംഗവും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. മാനേജർ രാജേഷ് എം.ജി, എക്സി ക്യൂട്ടീവ് അസിസ്റ്റന്റ് ശ്രീദേവി വി.ആർ എന്നിവർ സംസാരിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചശേഷം മൂവാറ്റുപുഴ ഉപ ജില്ലാ ഓഫീസിൽ നിന്നും 10കുടുംബശ്രീകളിലെ 3757 ഗുണഭോക്താക്കൾക്കായി 15.75 കോടി രൂപ വായ്പയായി നൽകിയതായി ചെയർമാൻടി.കെ. സുരേഷ് പറഞ്ഞു. കോർപ്പറേഷൻ 3% പലിശക്ക് നൽകുന്ന വായ്പ സി.ഡി.എസ് 4% പലിശക്കാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. 2020-21 സാമ്പത്തിക വർഷം 650 കോടി രൂപ വായ്പ നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്നും ടി.കെ. സുരേഷ് പറഞ്ഞു.