bjp
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ള ്യു..ഡി ഓഫീസിലേക്ക് നടന്ന മാർച്ചു പൊലീസ് തടയുന്നു

തൃപ്പൂണിത്തുറ: മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്‌ള ്യു.ഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്‌. ഷൈജു ഉദ്ഘാടനം ചെയ്തു. മന്ത്രി രാജിവയ്ക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഡി.എ ചെയർമാൻ ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് , ശിവസേന ജില്ലാ ട്രഷറർ ശിവൻ അയ്യമ്പിള്ളി, കൺവീനർ സി.കെ ദിലീപ് എന്നിവർ സംസാരിച്ചു.